കൂത്താട്ടുകുളം: നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. പാലക്കുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ കൂത്താട്ടുകുളം ശിവക്ഷേത്രത്തിന് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ കെഎസ്ഇബി ജീവനക്കാരനായ കാരമല മുട്ടക്കുളത്ത് സി. രഞ്ജിത്തിനാ(38)ണ് പരിക്കേറ്റത്. പരിക്കേറ്റ രഞ്ജിത്തിനെ കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം.
ഇറക്കത്തിൽ എത്തിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെ ന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൂത്താട്ടുകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.